Friday, December 18, 2015

എന്റെ ടെസിലെ കൃഷി വിശേഷങ്ങൾ


വെറുതേചൂടുപിടിച്ചു കിടന്നിരുന്ന ടെറസായിരുന്നു എന്റെത് ആദ്യം ടാർപോളിൻ ഷിറ്റ് ഇട്ട്  ചൂടു തടഞ്ഞു . ടെറസു തണുക്കാൻ വെള്ളം സ്പ്രേ ചെയ്യാറും ഉണ്ടായിരുന്നു. വെറുതേ വെള്ളം പോകരുതെന്നു കരുതി  നാലു വഴുതിനയും രണ്ടു ചട്ടി മുളകും നട്ടു . പിന്നെ വേപ്പ് അതിൽ തുടങ്ങി ഇപ്പോൾ നൂറിലധികം ചട്ടികളുണ്ട്. ഒരു വിധംഎല്ലാ പച്ചക്കറികളുമുണ്ട്. കുറച്ചു ക്ഷമയും അദ്ധ്വാനശീലവുമുണ്ടെങ്കിൽ ഏതൊരു വ്യക്തിക്കും നമ്മുടെ വീട്ടാവശ്യത്തിനുള്ള പച്ചക്കറിയുണ്ടാക്കാം. ക്യാബേജ്, കോളി ഫ്ലവർ മുതൽ വാഴവരെ എന്റെ ടെറസിൽ കുലച്ചു .ഇപ്പോൾ  അക്വാ പോണിക്സും തുടങ്ങി . അധികമുള്ള പച്ചക്കറി ഉണക്കി വറ്റ ലാക്കും. ജാം സ്ക്വാഷ്, ജെല്ലി സോസ് ,പിക്കിൾ ആക്കി സൂക്ഷിക്കുന്നു. ഏതൊരു വീട്ടമ്മക്കും ഉപകാരപ്രദവും സന്തോഷം തരുന്നതുമായാകാര്യമാണ് അടുക്കളത്തോട്ടം. കൃഷിയുടെ ആദ്യ പാഠം പോലുമറിയാത്ത എനിക്ക് വിത്ത് ബാങ്ക് അടുക്കളത്തോട്ടത്തിൽ നിന്ന ലഭിച്ച അറിവുകളും സഹായവും വളരെ വലുതാണ്. എത്രയും വേഗം നിങ്ങളും തുടങ്ങു ഒരു പച്ചക്കറിത്തോട്ടം
 അനുഭവിച്ചറിയും അതിൽ നിന്നു കിട്ടുന്ന ആനന്ദം


8 comments:

  1. എല്ലാ വീട്ടമ്മമാര്‍ക്കും ഇങ്ങനെയൊരു ബുദ്ധി തോന്നിയിരുനെങ്കില്‍

    ReplyDelete
  2. വളരെ നല്ല കാര്യം.

    ReplyDelete
  3. എല്ലാ വീട്ടമ്മമാരും അടുക്കളത്തോട്ടത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്

    ReplyDelete
  4. കുറെ കൂടി ചിത്രങ്ങള്‍ ആവാമായിരുന്നു. അഭിനന്ദനങ്ങള്‍!

    ReplyDelete
  5. അഭിനന്ദനത്തിനു താങ്ക്സ്

    ReplyDelete
  6. സ്വലമില്ലാത്തവക്കും കൃഷി ചെയ്യാമെന്ന് തെളിയിച്ച ഈ വീട്ടമ്മക്ക് അഭിനന്ദനങ്ങൾ

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. വരാനിത്തിരി വൈകിയതി ക്ഷമ ചോദിക്കുന്നു..
    സംഗതി ഒരു കിടിലൻ തന്നെ.
    പരീക്ഷിക്കാൻ മനസ്സുള്ള എല്ലാവര്ക്കും ഇതൊരു പ്രചോദനമാവട്ടെ..

    ReplyDelete

അഭിപ്രായം പറയാം...