Thursday, December 17, 2015

എന്‍റെ ആദ്യത്തെ കൃഷി അനുഭവങ്ങള്‍ :-  
                                                                                                                                                           എന്‍റെ കൃഷി തുടങ്ങുന്നത് തൃശൂര്‍ വന്നു താമസം തുടങ്ങിയപ്പോള്‍ ആണ് .അതിനുമുന്‍പ്കൃഷിപ്പണികള്‍മേല്‍നോട്ടംവഹിക്കാന്‍അമ്മാമ്മയോടോപ്പവും,സഹായിക്കാന്‍ അമ്മയോടൊപ്പവും സഹകരിച്ച പരിചയം മാത്രം...ജീവിതത്തിലെ പ്രധാന ചടങ്ങുകള്‍ കഴിഞ്ഞ് 2 കുട്ടികളുമായി താമസം തുടങ്ങിയ കാലം....പെട്ടെന്ന് ഒരു ദിവസം കൃഷി ചെയ്യണം എന്ന് തോന്നി ...റോഡില്‍ കൂടി വിളിച്ചു കൊണ്ട് പോയ പശുവിനു വെള്ളം കൊടുക്കുന്ന തൊട്ടി ഒരെണ്ണം വില പറഞ്ഞു വാങ്ങി,മണ്ണ് നിറച്ച്,പത്തുമണി ചെടികളുടെ തല നട്ടു കൊടുത്തു.....പിന്നെ ദിവസവവുംപല പ്രാവശ്യം അതിന്‍റെ അടുത്ത്‌പോയി നോക്കും.രാവിലെ കുട്ടികള് ഉണരുന്നതിനുമുന്‍പ് ഉണരാന്‍ വലിയഉത്സാഹമായിരുന്നു......അതില്‍ആദ്യത്തെമുട്ടുണ്ടായതും,പൂവിരിഞ്ഞതും ഇന്നും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന അനുഭവങ്ങള്‍ തന്നെ.                                                                                                                                                                     പിന്നെയാണ്പച്ചക്കറി കൃഷിയിലേക്ക് കാലെടുത്തുവച്ചത്,ആദ്യ പടിയായി ചീര വിത്ത് സംഘടിപ്പിച്ചു.മണ്ണ് കിളച്ചു തടമെടുത്തു,സഹായി ആയി അടുത്തുള്ള കൂട്ടുകാരിയേയും കൂട്ടി...സാങ്കേതികസഹായം അടുത്ത വീട്ടിലെ അമ്മൂമയാണ് .അങ്ങനെ ചീര വിത്ത് പാകി,നനച്ചുകൊടുത്തു,ഓലതലപ്പു കൊണ്ട്മൂടി,പിറ്റേദിവസം തൊട്ടു ഇടക്കിടക്ക്തുറന്നു പരിശോധിക്കും,അങ്ങനെ ചീര തൈകള്‍ മുളച്ച് പൊന്തി,എവിടന്നോ സംഘടിപ്പിച്ച ഒരു പച്ചക്കറി സഹായി നോക്കിയാണ് പിന്നത്തെ കലാപരിപാടികള്‍,....എഴുതിയതനുസരിച്ചു വളരാന്‍ നോകകിയിരിക്കാന്‍ ക്ഷമ അനുവദിച്ചില്ല.എല്ലാത്തിനേയും പറിച്ചു നട്ട് നനച്ചു കൊടുത്തു.നേരം വെളുത്തപ്പോഴും കുഴപ്പമൊന്നും കണ്ടില്ല.ഉച്ച സമയത്ത് നോക്കിയപ്പോള്‍ എല്ലാം ഉണങ്ങി കരിഞ്ഞ് കിടക്കുന്നു.അപ്പോള്‍ മനസിലായി കൃഷിക്ക് ഏറ്റവും വേണ്ട ഗുണം ക്ഷമ തന്നെ എന്ന്.അതിനു ശേഷം മുന്നോട്ടു വെച്ച കാല് പിന്നോട്ട് വച്ചിട്ടില്ല.ഇപ്പോള്‍ തുടക്കകാര്‍ക്ക് എന്തെല്ലാം സൌകര്യങ്ങള്‍ കിട്ടുന്നു,....ആരും വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം.......

5 comments:

  1. ഇനിയും തുടര്‍ന്നെഴുതൂ. എല്ലാ വിധ ആശംസകളും നേരുന്നു.

    ReplyDelete
  2. എല്ലാവരും അനിലയേപ്പോലെ കൃഷിയിലേക്ക് തിരിയട്ടേ

    ReplyDelete
  3. എല്ലാവരും അനിലയേപ്പോലെ കൃഷിയിലേക്ക് തിരിയട്ടേ

    ReplyDelete
  4. ആദ്യ കൃഷി അനുഭവങ്ങള്‍ വായിച്ചു വളരെ നന്നായിരിക്കുന്നു ....ഇനിയും കൂടുതല്‍ കൃഷി ചെയ്യുവാനും അതിനെക്കുറിച്ച് കൂടുതല്‍ വിവരിക്കുവാനും സാധിക്കട്ടെ ....

    ReplyDelete
  5. ഓരോ വലിയ യാത്രകളും തുടങ്ങുന്നത് ഒരു step ല്‍ നിന്നാണ് എന്നല്ലേ.

    ReplyDelete

അഭിപ്രായം പറയാം...